അടയ്ക്കുക

നഗരസഭ

കോഴിക്കോട് നഗരത്തിന്റെ ഭരണനിർവ്വഹണത്തിന് ചുമതലപ്പെട്ട മുനിസിപ്പൽ കോർപ്പറേഷനാണ് കോഴിക്കോട് കോർപ്പറേഷൻ. കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന മുനിസിപ്പൽ കോർപ്പറേഷനാണ് കോഴിക്കോട് കോർപ്പറേഷൻ. 1962 ൽ സ്ഥാപിതമായ കോർപ്പറേഷന്റെ ആദ്യത്തെ മേയർ എച്ച്. മഞ്ജുനാഥ റാവു ആയിരുന്നു. കോഴിക്കോട് കോർപറേഷനിൽ നാല് നിയമസഭാ മണ്ഡലങ്ങളുണ്ട് – കോഴിക്കോട് നോർത്ത്, കോഴിക്കോട് സൗത്ത്, ബേപ്പൂർ, എലത്തൂർ. ഇവയെല്ലാം കോഴിക്കോട് പാർലമെൻററി മണ്ഡലത്തിന്റെ ഭാഗമാണ്. കോർപറേഷന്റെ ഭരണ ചുമതല മേയർക്കാണ്. ഭരണപരമായ ആവശ്യങ്ങൾക്ക്, നഗരം 75 വാർഡുകളായി തിരിച്ചിട്ടുണ്ട്, അതിൽ നിന്നും കോർപ്പറേഷൻ കൗൺസിലിലെ അംഗങ്ങലെ അഞ്ചു വർഷത്തേക്ക് തിരഞ്ഞെടുക്കുന്നു.

കോഴിക്കോട് മുനിസിപ്പൽ കോർപ്പറേഷൻ
കോഴിക്കോട് ബീച്ച്, ആകാശവാണിയുടെ സമീപം
കോഴിക്കോട് – 673032
ഫോൺ: 04952365040 ,0495236430
ഫാക്സ്: 04952366875
ഇമെയിൽ: secretarykkd[at]gmail[dot]com