അടയ്ക്കുക

ലോകനാർകാവ്‌ ക്ഷേത്രം

ദിശ

ദക്ഷിണേന്ത്യയില്‍ ,കേരളത്തിലെ വടക്കേ മലബീാറിലെ കോഴിക്കോട്(കാലിക്കറ്റ്) ജില്ലയിലെ വടകരയില്‍ നിന്നും 4 കി.മീ അകലെ മേമുണ്ട എന്ന സ്ഥലത്താണ്    ലോകനാര്‍കാവ് സ്ഥിതി ചെയ്യുന്നത്. . ലോകനാര്‍കാവ് എന്നത് ലോകമലയാര്‍കാവ് എന്നതിന്‍െറ ചുരുക്കപ്പേരാണ്. കേരളത്തിലേയ്ക്ക് കുടിയേറിയ ആര്യപാരമ്പര്യത്തില്‍പ്പെട്ടവരുടെയും അവരുടെ പിന്‍തലമുറക്കാരുടെയും കുടുംബക്ഷേത്രമാണ് പ്രസിദ്ധമായ ലോകനാര്‍കാവ്.

5 കി.മീ അകലെയുള്ള വടകരയാണ്  ക്ഷേത്രത്തിന്‍െറ ഏറ്റവുമടുത്തുള്ള റയില്‍വേസ്റ്റേഷന്‍. 87 കി.മി അകലെയുള്ള കോഴിക്കോട് വിമാനത്താവളമാണ് എറ്റവുമടുത്തുള്ള വിമാനത്താവളം. അത്യാഘോഷപൂര്‍വ്വം നടത്തപ്പെടുന്ന ലോകനാര്‍കാവ് പൂരം പ്രസിദ്ധമാണ്. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ഈ ഉല്‍സവം കൊടിയേറ്റത്തോടെ  തുടങ്ങി ആറാട്ടോടെ അവസാനിക്കുന്നു. തച്ചോളി ഒതേനനെന്ന വീരനായകനായ പടക്കുറുപ്പിന്‍െറ ആരാധ്യദേവതയായിരുന്ന , അദ്ദേഹം എന്നും തൊഴുതു വണങ്ങിയിരുന്ന ദുര്‍ഗ്ഗാദേവിയാണ് ഇവിടത്തെ പ്രതിഷ്ഠ. വൃശ്ചികമാസത്തിലെ മണ്ഡലമഹോല്‍സവവും , മീനമാസത്തിലെ പുരവുമാണ് ലോകനാര്‍കാവ് ഭഗവതിയുടെ   പ്രധാന ഉല്‍സവങ്ങള്‍. ‘ പൂരക്കളി ‘ എന്ന പ്രത്യേകതരം നാടന്‍കലാരൂപം അവതരിപ്പിക്കപ്പെടുന്ന ഏകക്ഷേത്രവും ലോകനാര്‍കാവാണ്. കളരിപ്പയറ്റെന്ന ആയോധനകലയോട് ഏറെ സാമ്യമുള്ളതാണ്   ‘ പൂരക്കളി ‘ . ഇന്നും കളരിപ്പയറ്റിലെ അരങ്ങേറ്റ സമയത്ത് ആയോധന കലാകാരന്‍മാര്‍ തച്ചോളി ഒതേനന്‍െറ ആരാധ്യദേവതയായ ലോകനാര്‍കാവിലമ്മയുടെ അനുഗ്രഹാശ്ശിസ്സുകള്‍ തേടാറുണ്ട്. വ‍ൃശ്ചിക മാസത്തിലെ 41 ദിവസം നീണ്ടുനില്‍ക്കുന്ന മണ്ഡല വിളക്കു മഹോല്‍സവം പ്രസിദ്ധമാണ്.  കളരിപ്പയറ്റിനോട് വളരെയധികം സാമ്യമുള്ള ‘ തച്ചോളിക്കളിl ’ എന്നറിയപ്പെടുന്ന ഒരു നാടന്‍കലാരൂപം ഈ കാലത്ത് അരങ്ങേറാറുണ്ട്. ലോകനാര്‍കാവ് ഭഗവതിക്ഷേത്രത്തിലെ എല്ലാ വിളക്കുകളും തെളിയിക്കുന്നത് ഈ ഉല്‍സവത്തിന്‍െറ മറ്റൊരു പ്രാധാന ആകര്‍ഷണമാണ്. നാടിന്‍െറ നാനാഭാഗങ്ങളില്‍ നിന്നും ഈ ഉല്‍സവം കാണാന്‍ ആയിരക്കണക്കിന് ആളുകള്‍ വന്നുചേരാറുണ്ട്.

ചിത്രസഞ്ചയം

  • ലോകനാർകാവ്‌ ക്ഷേത്രം
    ലോകനാർകാവ്‌ ക്ഷേത്രം

എങ്ങിനെ എത്താം:

വായു മാര്‍ഗ്ഗം

കോഴിക്കോട് ഇന്റർനാഷണൽ എയർപോർട്ട് ഏകദേശം 87 കിലോമീറ്റർ അകലെയാണ് . അവിടെ നിന്നും ക്യാബുകൾ വാടകക്ക് എടുത്തോ അല്ലെങ്കിൽ ബസിലോ ഇവിടെ എത്തിച്ചേരാവുന്നതാണ്.

ട്രെയിന്‍ മാര്‍ഗ്ഗം

വടകര റെയിൽവേ സ്റ്റേഷനാണ് ഏറ്റവും അടുത്തുള്ള റെയിൽവെ സ്റ്റേഷൻ. കണ്ണൂർ എക്സ്പ്രസ്, പരശുറാം എക്സ്പ്രസ്, മംഗലാപുരം മെയിൽ, മലബാർ എക്സ്പ്രസ്, ചെന്നൈ മെയിൽ, മാവേലി എക്സ്പ്രസ്, വെസ്റ്റ്കോസ്റ്റ് എക്സ്പ്രസ്, നേത്രാവതി എക്സ്പ്രസ്, എറണാകുളം എക്സ്പ്രസ് എന്നിവയാണ് വടകര റെയിൽവേ സ്റ്റേഷൻ വഴി കോഴിക്കോട്-മംഗലാപുരം റെയിൽവേ ലൈനിൽ ഓടുന്ന പ്രധാന ട്രെയിനുകൾ.

റോഡ്‌ മാര്‍ഗ്ഗം

വടകരയിൽ നിന്ന് ആറ് കിലോമീറ്റർ അകലെ മേമുണ്ടയിലാണ് ലോകനാർകാവ്‌ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ദേശീയപാത 17 വടകരിലൂടെയാണ് കടന്നുപോകുന്നത്. ഈ സ്ഥലം കോഴിക്കോട് നിന്ന് 48 കി. മീ. കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ, സ്വകാര്യ ബസ് ഉടമസ്ഥർ എന്നിവ മേമുണ്ടയിലേക്കു സർവ്വീസ് നടത്തുന്നുണ്ട്.