അടയ്ക്കുക

പഴശ്ശിരാജ മ്യൂസിയവും ആർട്ട് ഗ്യാലറിയും

ദിശ

സഹൃദയരായ കലാസ്വാദകര്‍ക്കും, ചരിത്രകാരന്‍മാര്‍ക്കും ഒരു യഥാര്‍ത്ഥ നിധിശേഖരം തന്നെയാണ് കോഴിക്കോട് സ്ഥിതി ചെയ്യുന്ന പഴശ്ശിരാജ മ്യൂസിയം. .  മ്യൂസിയത്തോട് ചേര്‍ന്നുള്ള ആര്‍ട്ട് ഗാലറിയില്‍ ലോകപ്രശസ്ത ചിത്രകാരനായ ശ്രീ.രാജാരവിവര്‍മ്മയുടെ (1848–1906) ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.  മ്യൂറല്‍ പെയ്ന്‍റിംഗുകള്‍, പുരാതന ലോഹഉപകരണങ്ങള്‍,നാണയങ്ങള്‍, ക്ഷേത്രശില്‍പ്പങ്ങള്‍, താഴികക്കുടങ്ങള്‍ ,കല്ലറകള്‍ തുടങ്ങി മഹാശിലാ നിര്‍മ്മിതമായ സ്മാരകങ്ങളെല്ലാം തന്നെ സംരക്ഷിക്കുന്നത് സംസ്ഥാന പുരാവസ്തു വകുപ്പാണ്. . കോട്ടയം രാജവംശത്തിലെ പടിഞ്ഞാറെ കോവിലകത്തെ കേരളവര്‍മ്മ പഴശ്ശിരാജയുടെ പേരിലാണ് ഈ മ്യൂസിയവും ആര്‍ട്ട് ഗാലറിയും അറിയപ്പെടുന്നത്. (1700കളുടെ രണ്ടാം പാദത്തില്‍ ,ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയ്ക്കെതിരെ) പ്രസിദ്ധമായ ‘ പഴശ്ശി വിപ്ലവം  ‘ നയിച്ചത് പഴശ്ശിരാജയാണ്. ‘കേരളസിംഹം’ എന്ന അപരനാമത്തിലറിയപ്പെടുന്ന പഴശ്ശിരാജ , വയനാടന്‍ കുന്നുകളില്‍ തമ്പടിച്ച്, ബ്രിട്ടീഷ് കോളനി വാഴ്ചയ്ക്കെതിരെ ഗറില്ലാ യുദ്ധമുറകള്‍ ആവിഷ്ക്കരിച്ച് പൊരുതിനിന്ന ധീരദേശാഭിമാനിയായിരുന്നു.  1805 നവംബര്‍ 30 ന് ബ്രിട്ടീഷ് സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ ആ മഹാനായ സ്വതന്ത്യ സമരനായകന്‍ വീരചരമം പ്രാപിച്ചു.

സന്ദര്‍ശന സമയം- 9 മണി മുതല്‍ -4.30 വരെ

ഇടവേള  –  ഉച്ചയ്ക്ക് 1.00 മുതല്‍ 2.00 വരെ

തിങ്കളാഴ്ചയും മറ്റ് അവധി ദിവസങ്ങളിലും മ്യൂസിയം തുറന്ന് പ്രവര്‍ത്തിക്കുന്നതല്ല.

ചിത്രസഞ്ചയം

  • പഴശ്ശിരാജ മ്യൂസിയം
    പഴശ്ശിരാജ മ്യൂസിയം

എങ്ങിനെ എത്താം:

വായു മാര്‍ഗ്ഗം

കോഴിക്കോട് ഇന്റർനാഷണൽ എയർപോർട്ട് ഏകദേശം 23 കിലോമീറ്റർ അകലെയാണ് . അവിടെ നിന്നും ക്യാബുകൾ വാടകക്ക് എടുത്തോ അല്ലെങ്കിൽ ബസിലോ ഇവിടെ എത്തിച്ചേരാവുന്നതാണ്.

ട്രെയിന്‍ മാര്‍ഗ്ഗം

ഇവിടെ നിന്ന് 7 കിലോമീറ്റർ അകലെയുള്ള കോഴിക്കോട് റെയിൽവേ സ്റ്റേഷനാണ് ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ.

റോഡ്‌ മാര്‍ഗ്ഗം

കോഴിക്കോട് നിന്ന് കണ്ണൂർ റോഡ് വഴി 20 മിനുട്ട് ഡ്രൈവ്.