അടയ്ക്കുക

കല്ലായി

ദിശ

കല്ലായിപ്പുഴയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ,  കല്ലായ് , പത്തൊന്‍പതാം നൂറ്റാണ്ടിന്‍െറ അവസാനത്തിലും, ഇരുപതാം നൂറ്റാണ്ടിന്‍െറ ആദ്യകാലങ്ങളിലും കോഴിക്കോട് നഗരത്തിലെ തിരക്കുപിടിച്ച തടിവ്യവസായകേന്ദ്രമായിരുന്നു. വളരെ പുരാതനമായ  ,തടി വ്യവസായത്തിന് പേരുകേട്ട  കല്ലായിപ്പുഴയുടെ പരിസരങ്ങളില്‍  വളരെക്കുറച്ച് തടിമില്ലുകളാണ്  ഇന്നുള്ളത്.

ബ്രിട്ടീഷുകാര്‍  നിര്‍മ്മിച്ച കല്ലായ്പ്പാലത്തില്‍ നിന്നുകൊണ്ട് അസ്തമയം കാണുന്നത് അപൂര്‍വ്വ സുന്ദരമായ കാഴ്ചയാണ്.

ചിത്രസഞ്ചയം

  • കല്ലായി പുഴ കോഴിക്കോട്
    കല്ലായി - കോഴിക്കോട്

എങ്ങിനെ എത്താം:

വായു മാര്‍ഗ്ഗം

കോഴിക്കോട് ഇന്റർനാഷണൽ എയർപോർട്ട് ഏകദേശം 23 കിലോമീറ്റർ അകലെയാണ്. അവിടെ നിന്നും ക്യാബുകൾ വാടകക്ക് എടുക്കാവുന്നതാണ്.

ട്രെയിന്‍ മാര്‍ഗ്ഗം

കോഴിക്കോട് റെയിൽവേ സ്റ്റേഷനാണ് ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ. അവിടെ നിന്നും ക്യാബുകൾ വാടകക്ക് എടുക്കാവുന്നതാണ്.

റോഡ്‌ മാര്‍ഗ്ഗം

കോഴിക്കോട് നിന്ന് ബേപ്പൂർ റൂട്ടിൽ 10 മിനിറ്റ് അകലെ ആണ് കല്ലായി .