1997 ജനുവരി ഒന്ന് മുതൽ 2017 ജൂലൈ 31 വരെയുളള കാലയളവിൽ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ വിവിധ കാരണങ്ങളാൽ യഥാസമയം പുതുക്കാൻ കഴിയാത്ത കോഴിക്കോട് വികലാംഗർക്കായുളള പ്രത്യേക എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾക്ക് (10/96 മുതൽ 05/17 എന്ന് കാർഡിൽ പുതുക്കേണ്ട മാസം രേഖപ്പെടുത്തിയവർക്ക്) അവരവരുടെ സീനിയോറിറ്റി നിലനിർത്തി രജിസ്‌ട്രേഷൻ പുതുക്കാൻ അവസരം നൽകുന്നു. 2017 സെപ്റ്റംബർ രണ്ട് മുതൽ ഒക്‌ടോബർ 31 വരെ രജിസ്‌ട്രേഷൻ കാർഡ് സഹിതം കോഴിക്കോട് വികലാംഗർക്കായുളള പ്രത്യേക എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ നേരിട്ടോ www.employment.kerala.gov.in എന്ന വെബ്‌സൈറ്റ് വഴിയോ പുതുക്കാം.

ഈ കാലയളവിൽ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചു മുഖേനയോ അല്ലാതെ നേരിട്ടോ സർക്കാർ/അർദ്ധ സർക്കാർ സ്ഥാപനങ്ങളിൽ ജോലി ലഭിച്ച് വിടുതൽ സർട്ടിഫിക്കറ്റ് യഥാസമയം രജിസ്റ്റർ ചെയ്യാൻ സാധിക്കാത്തവർക്കും ഒക്‌ടോബർ 31 വരെ ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണെന്ന് സബ് റീജ്യണൽ എംപ്‌ളോയ്‌മെന്റ് ഓഫീസർ അറിയിച്ചു. ഫോൺ : 0495 - 2373179.