സപ്ലൈകോ കോഴിക്കോട് ജില്ലാ ഓണം - ബക്രീദ് ഫെയർ കോഴിക്കോട് ഇ.എം.എസ് സ്റ്റേഡിയത്തിൽ തൊഴിൽ-എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി.രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഡോ.എം.കെ.മുനീർ എം.എൽ.എ അധ്യക്ഷത വഹിച്ചു. മേയർ തോട്ടത്തിൽ രവീന്ദ്രൻ ആദ്യവില്പന നിർവ്വഹിച്ചു.