റേഷൻ മുൻഗണനാ വിഭാഗത്തിൽ ഉൾപ്പെട്ട അനർഹരെക്കുറിച്ച് വിവരം നൽകാൻ ജില്ലാ ഭരണകൂടത്തിന്റെ മേൽനോട്ടത്തിൽ സംവിധാനം ഏർപ്പെടുത്തി. വിവരങ്ങൾ സപ്ലൈ ഓഫീസുകളിലെ ഫോൺ നമ്പറുകളിലും dsokozhikode@gmail.com എന്ന ഇമെയിൽ വിലാസത്തിലും അറിയിക്കാവുന്നതാണ്. വ്യക്തികളുടെ സ്വകാര്യത സൂക്ഷിച്ചുകൊണ്ടാണ് ഇത്തരം അറിയിപ്പുകളിൻമേൽ തുടർനടപടി സ്വീകരിക്കുക. മുൻഗണനാ പട്ടികയിൽ ഉൾപ്പെട്ട ഇരുപതിനായിരത്തോളം അനർഹരെ ഇതിനകം കണ്ടെത്തിയിട്ടുണ്ട്. ഇനിയും കൂടുതൽ അനർഹർ മുൻഗണനാ വിഭാഗത്തിൽ ഉള്ളതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പുതിയ സംവിധാനം ഏർപ്പെടുത്തിയിട്ടുള്ളത്. ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പരിശോധനകൾ തുടരുകയാണ്. അനർഹമായി മുൻഗണനാ പട്ടികയിൽ ഉൾപ്പെട്ടവർ ഉടൻ തന്നെ സപ്ലൈ ഓഫീസുകളിൽ ബന്ധപ്പെട്ട് അതിൽനിന്ന് ഒഴിവാകണമെന്ന് ജില്ലാ കളക്ടർ യു.വി ജോസ് അറിയിച്ചു.
അനർഹരെ സംബന്ധിച്ച വിവരങ്ങൾ പൊതുജനങ്ങൾക്ക് ഇനി പറയുന്ന നമ്പറുകളിൽ നൽകാം. കോഴിക്കോട്: 0495 2374885, കൊയിലാണ്ടി: 0496 2620253, വടകര: 0496 2527576, താമരശ്ശേരി: 0495 2224030, സിറ്റി റേഷനിംഗ് ഓഫീസ് നോർത്ത്: 0495 2374565, സിറ്റി റേഷനിംഗ് ഓഫീസ് സൗത്ത്: 9847736000.