ജില്ലയിൽ മഴ ശക്തമായി തുടരുന്നതിനാൽ അടിയന്തിര സാഹചര്യങ്ങളിൽ ദുരിതബാധിതരെ മാറ്റിപ്പാർപ്പിക്കുന്നതിനായി 53 ദുരിതാശ്വാസ കേന്ദ്രങ്ങൾ ജില്ലാ ഭരണകൂടം സജ്ജമാക്കി. മഴക്കെടുതിക്ക് ഇരയാകുന്നവർക്കായി അടിയന്തിരമായി ബന്ധപ്പെടാൻ 1077 എന്ന ടോൾഫ്രീ നമ്പറും ഏർപ്പെടുത്തി. കളക്ടറേറ്റിൽ ദുരന്ത നിവാരണ സമിതിയുടെ കൺട്രോൾ റൂമിൽ 0495 2371002, 8547616018 എന്നീ നമ്പറുകളിലും ബന്ധപ്പെടാ മെന്ന് ജില്ലാ കളക്ടർ യു.വി ജോസ് അറിയിച്ചു.

വടകര താലൂക്കിലെ കാവിലുംപാറ, മരുതോങ്കര, വിളങ്ങാട്, കൊയിലാണ്ടി താലൂക്കിലെ ചക്കിട്ടപ്പാറ, കോഴിക്കോട് താലൂക്കിലെ പുതിയങ്ങാടി, താമരശ്ശേരി താലൂക്കിലെ കൂടരഞ്ഞി, പുതുപ്പാടി, കാന്തലാട് എന്നീ പ്രദേശങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ട കേന്ദ്രങ്ങളായി കണക്കാക്കി വേണ്ട ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ദുരിതാശ്വാസ കേന്ദ്രങ്ങൾ ഡെപ്യൂട്ടി തഹസിൽദാറുടെയും വില്ലേജ് ഓഫീസറുടെയും നേതൃത്വത്തിലാവും പ്രവർത്തിക്കുക.

വില്ലേജുകൾ, ദുരിതാശ്വാസ കേന്ദ്രങ്ങൾ, ബന്ധപ്പെടേണ്ട വില്ലേജ് ഓഫീസറുടെ മൊബൈൽ നമ്പർ എന്നിവ ചുവടെ.

വടകര താലൂക്ക്: അഴിയൂർ, ഗവ. ജെ.ബി സ്‌കൂൾ, അഴിയൂർ, 8547616302; ചോറോട്, മുറ്റുങ്ങൽ ഗവ. എൽ.പി സ്‌കൂൾ മീത്തലങ്ങാടി, 8547616304, ഒഞ്ചിയം, ഒഞ്ചിയം സുനാമി ഫ്‌ലാറ്റ്, 8547616308; വടകര, സൈക്ലോൺ ഷെൽട്ടർ, 8547616306; കാവിലുംപാറ, കാവിലുംപാറ ഹൈസ്‌കൂൾ, 8547616321; മരുതോങ്കര, നെല്ലിക്കുമ്മു റീഹാബിലിറ്റേഷൻ സെൻറർ, 8547676322; വിലങ്ങാട്, വിലങ്ങാട് ഹൈസ്‌കൂൾ, ഗവ. എൽ.പി സ്‌കൂൾ, പാലൂർ, 8547616328.

കൊയിലാണ്ടി താലൂക്ക്: ചെമ്പനോട, പന്നിക്കോട്ടൂർ കമ്യൂണിറ്റി ഹാൾ, 8547616222; ചേമഞ്ചേരി, സുനാമി ഷെൽട്ടർ, തുവ്വക്കോട്, 8547616202; വിയ്യൂർ, ഗവ. മാപ്പിള എൽ.പി സ്‌കൂൾ, കൊല്ലം, 8547616205; കൂരാച്ചുണ്ട്, സെൻറ് തോമസ് പാരിഷ് ഹാൾ, കൂരാച്ചുണ്ട്, 8547616237; ചക്കിട്ടപ്പാറ, പഞ്ചായത്ത് കമ്യൂണിറ്റി ഹാൾ, ചക്കിട്ടപ്പാറ, 8547616224; പയ്യോളി, കീഴൂർ എ.യു.പി സ്‌കൂൾ, 8547616209.

കോഴിക്കോട് താലൂക്ക്: കടലുണ്ടി, ബി.എൽ.പി.എസ് ചാലിയം, ഇമ്പിച്ചി ഹാജി എച്ച്.എസ്.എസ് ചാലിയം, ക്രെസൻറ് ഇ.എം.എസ് ചാലിയം, 8547616104; ബേപ്പൂർ, എളന്തലക്കാട് എൽ.പി.എസ്, ജനാർദനദാസ് സ്‌കൂൾ മാറാട്, 8547616106; പുതിയങ്ങാടി, ജി.യു.പി.എസ് ചുങ്കം ജങ്ഷൻ, ജി.എം.യു.പി കോയ റോഡ്, 8547616113; എലത്തൂർ, നാഷനൽ എൽ.പി.എസ് പുതിയങ്ങാടി, ജി.എച്ച്.എസ് പുതിയാപ്പ, സി.എം.പി.എച്ച്.എസ്.എസ് എലത്തൂർ, 8547616114; കച്ചേരി, കാരപ്പറമ്പ എച്ച്.എസ്, നടക്കാവ് ടി.ടി.ഐ, 8547616110; കസബ, ചിന്താവളപ്പ് യു.പി.എസ്, തോപ്പയിൽ എൽ.പി.എസ്, വെള്ളയിൽ എൽ.എൽ.പി.എസ്, ഗവ. അച്യുതൻ യു.പി.എസ് ചാലപ്പുറം, ലയൺസ് ക്ലബ് തിരുത്തിയാട്, 8547616109; നഗരം, ജി.എൽ.പി.എസ് പള്ളിക്കണ്ടി, എം.എം.എച്ച്.എസ്.എസ് പരപ്പിൽ, 8547616108.

താമരശ്ശേരി താലൂക്ക്: ശിവപുരം, എസ്.എം.എം.എം എ.യു.പി.എസ് തേനാക്കുഴി, ജി.എച്ച്.എസ്.എസ് ശിവപുരം, എ.യു.പി.എസ് മാങ്ങാട്, സി.സി.യു.പി.എസ് ഇയ്യാട്, 8547616234; നെല്ലിപ്പൊയിൽ, സെൻറ് തോമസ് എൽ.പി.എസ്, വിമല യു.പി.എസ് മഞ്ഞുവയൽ, സെൻറ് ജോൺ എച്ച്.എസ്. നെല്ലിപ്പൊയിൽ, ജി.എൽ.പി.എസ് മുറംപതി, 8547616141; കൂടരഞ്ഞി, ജി.എൽ.പി.എസ് കക്കാടംപൊയിൽ, ഫാത്തിമാബി എച്ച്.എസ്.എസ് കൂമ്പാറ, 8547616139; പുതുപ്പാടി, സെൻറ് ജോസഫ്‌സ് യു.പി.എസ് മയിലള്ളംപാറ, 8547616149, കോടഞ്ചേരി, ജി.യു.പി.എസ് ചെമ്പുകടവ്, എ.എം.എൽ.പി.എസ് നൂറാംതോട്, 8547616130; തിരുവമ്പാടി, എസ്.എച്ച്.എച്ച്.എസ് തിരുവമ്പാടി, എസ്.എച്ച്.യു.പി.എസ് തിരുവമ്പാടി, 8547616129; കട്ടിപ്പാറ, നിർമൽ യു.പി.എസ് ചമൽ, ജി.എൽ.പി.എസ് ചമൽ, ഹോളി ഫാമിലി എച്ച്.എസ് കട്ടിപ്പാറ, 9895799307; കാന്തലാട്, എ.എൽ.പി.എസ് വയലട, എ.എൽ.പി.എസ് തലയാട്, 8547616236.

താലൂക്ക് ഓഫീസുകളുടെയും തഹസിൽദാർമാരുടെയും ഫോൺ നമ്പർ: കോഴിക്കോട്:0495 2372966, 9447183930, കൊയിലാണ്ടി: 0496 2620235, 9447134235, വടകര: 0496 2522361, :9846352656 താമരശ്ശേരി: 0495222380, 9400539620.