ഭൂരേഖ കമ്പ്യൂട്ടർവത്കരണവുമായി ബന്ധപ്പെട്ട വിവര ശേഖരണത്തിന് സെപ്റ്റംബർ 30 വരെ അവസരമുണ്ടാവുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ക്യാമ്പുകളിൽ എത്താൻ സാധിക്കാത്തവർക്ക് ഈ കാലയളവിനുള്ളിൽ വില്ലേജുകളിൽ രേഖ സമർപ്പിക്കാവുന്നതാണ്. വില്ലേജ് അടിസ്ഥാനത്തിൽ നിശ്ചയിച്ച വിവര ശേഖരണ ക്യാമ്പുകൾ തുടരും.