ബസുകളുടെ സമയ വിവര പട്ടിക ഡിജിറ്റലൈസ് ചെയ്യുന്നതിന്റെ ഭാഗമായി എല്ലാ ബസുടമകളും അവരുടെ പെർമിറ്റിന്റെ കോപ്പിയും ഒറിജിനൽ സമയ വിവരപട്ടികയോടൊപ്പം സ്വയം സാക്ഷ്യപ്പെടുത്തിയ മൂന്ന് കോപ്പിയും സഹിതം ആഗസ്റ്റ് 31ന് മുമ്പ് സമർപ്പിക്കേണ്ടതാണെന്ന് കോഴിക്കോട് ആർ.ടി.ഒ അറിയിച്ചു. ഡിജിറ്റലൈസ് ചെയ്തു കഴിഞ്ഞാൽ ഒറിജിനൽ രേഖ ഇതാവുന്നതു കൊണ്ട് നിലവിൽ ഓടുന്ന സമയ വിവര പട്ടികയിൽ എന്തെങ്കിലും മാറ്റം വരുത്തിയിട്ടുണ്ടെങ്കിൽ അത് സഹിതം സമർപ്പിക്കണം. സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം ഒറിജനൽ സമയവിവര പട്ടിക ഉടമയ്ക്ക് അപ്പോൾ തന്നെ തിരിച്ചുനൽകും. ഡിജിറ്റലൈസ് ജോലി പൂർത്തിയാവുന്നതിനനുസരിച്ച് ഹോളോഗ്രാം പതിച്ച സമയ വിവര പട്ടിക നൽകുന്നതാണ്.