നവംബർ ആദ്യവാരം നാദാപുരത്ത് നടക്കുന്ന ജില്ലാ സാക്ഷരതാ തുടർ വിദ്യാഭ്യാസ കലോത്സത്തിന് സംഘാടക സമിതി രൂപീകരിച്ചു. ഇ.കെ. വിജയൻ എം.എൽ.എ പാറക്കൽ അബ്ദുളള എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബാബു പറശ്ശേരി, രക്ഷാധികാരികൾ, സി.എച്ച്.ബാലകൃഷ്ണൻ (ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്) ചെയർമാൻ, എം.കെ സഫീറ (നാദാപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്) ട്രഷറർ, ഒ.സി ജയൻ (പ്രസിഡണ്ട് വാണിമേൽ) ടി.കെ അരവിന്ദാക്ഷൻ, (പ്രസിഡണ്ട് എടച്ചേരി) കെ.അച്ചുതൻ (പ്രസിഡണ്ട്, പുറമേരി) സുമതി കെ. (പ്രസിഡണ്ട്, വളയം) പി.വി സുരേഷ്‌കുമാർ (പ്രസിഡണ്ട് തൂണേരി) മുഹമ്മദ് തൊടുവയൽ (പ്രസിഡണ്ട് ചെക്യാട്) വൈസ് ചെയർമാൻമാർ, എം.ഡി. വത്സല (ജില്ലാ കോ-ഓർഡിനേറ്റർ) ജനറൽ കൺവീനർ, സിറാജ് കെ.കെ, അജിത്കുമാർ കെ.പി, അശോകൻ, സുബിത കെ കൺവീനർമാർ എന്നിവരാണ് ഭാരവാഹികൾ.

നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.കെ സഫീറയുടെ അദ്ധ്യക്ഷതയിൽ നാദാപുരം വി.എ.കെ ഹാളിൽ ചേർന്ന് സംഘാടക സമിതി രൂപീകരണ യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.എച്ച്.ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സാക്ഷരതാ മിഷൻ കോ-ഓഡിനേറ്റർ എം.ഡി. വത്സല പദ്ധതി വിശദ്ധീകരിച്ചു. വാണിമേൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഒ.സി ജയൻ, ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോർജ് മാസ്റ്റർ, ജില്ലാ പഞ്ചായത്ത് മെമ്പർ പി.കെ.ശൈലജ എന്നിവർ സംസാരിച്ചു. ബ്ലോക്ക് നോഡൽ പ്രേരക് കെ.പി. അശോകൻ നന്ദി പറഞ്ഞു.