കോഴിക്കോട് ജില്ലയിൽ ജി.എസ്.ടിയുമായി ബന്ധപ്പെട്ട് കേരള സംസ്ഥാന ചരക്കു സേവന നികുതി വകുപ്പിന്റെ ആഭിമുഖ്യത്തിൽ സർക്കാർ വകുപ്പുകളിലെയും പൊതുമേഖലാസ്ഥാപനങ്ങളിലെയും ജീവനക്കാർക്കായി രജിസ്‌ട്രേഷൻ, റ്റി,ഡി.എസ്, മറ്റു സംശയനിവാരണം എന്നിവ സംബന്ധിച്ച ശിൽപശാല എരഞ്ഞിപ്പാലം ജവഹർ നഗർ കോളനിയിലുളള സെയിൽസ് ടാക്‌സ് കോപ്ലക്‌സ് കോൺഫറൻസ് ഹാളിൽ (ആറാം നില) സെപ്റ്റംബർ 23 ന് രാവിലെ 9.45 മുതൽ ഉച്ചക്ക് 1.30 വരെ നടത്തും. കോഴിക്കോട് ജില്ലയിൽ ഇതുവരെ നടന്ന പരിശീലനപരിപാടിയിൽ പങ്കെടുക്കാത്ത സർക്കാർ വകുപ്പുകളിലെയും മറ്റ് പൊതുമേഖലാ സ്ഥാപനങ്ങളിലെയും ജി.എസ്.ടിയുമായി ബന്ധപ്പെട്ട വിഷയം കൈകാര്യം ചെയ്യുന്ന ജീവനക്കാർ ഈ അവസരം വിനിയോഗിക്കണമെന്ന് ചരക്കുസേവന നികുതി വകുപ്പ് ഡെപ്യൂട്ടി കമ്മീഷണർ അറിയിച്ചു. ഫോൺ : 0495-2770088.