കേരളാ റോഡ് ഫണ്ട് ബോർഡിന്റെ കീഴിൽ കോഴിക്കോട് നഗരപാതാ വികസന പദ്ധതിയിൽ പൂർത്തീകരിച്ച സ്റ്റേഡിയം - പുതിയറ റോഡ്, കാരപ്പറമ്പ് - കല്ലുതാൻപ്പറമ്പ് റോഡ്, വെളളിമാടുകുന്ന് - കോവൂർ റോഡ്, ഗാന്ധി റോഡ് - മിനി ബൈപ്പാസ് റോഡ് ആൻഡ് കുനിയിൽക്കാവ് - മാവൂർ റോഡ്, പനാത്തുത്താഴം - സി.ഡബ്ല്യൂ.ആർ.ഡി.എം, പുഷ്പ ജംഗ്ഷൻ - മാങ്കാവ് റോഡുകളിലും ഫൂട്ട്പാത്തിലും കൈവരികളിലും അതിർത്തിയിലും താല്ക്കാലികമായി സ്ഥാപിച്ചിട്ടുളള ബങ്കുകൾ, മത്സ്യകച്ചവടം, ഉന്തുവണ്ടികൾ, കെട്ടിട നിർമ്മാണ സാമഗ്രികൾ, ബാനറുകൾ, പരസ്യബോർഡുകൾ കൊടിയും കൊടി മരവും, വിളക്കുകാലിൽ കെട്ടിയ കൊടി, തോരണങ്ങൾ എന്നിവ സെപ്റ്റംബർ 18 നകം നീക്കം ചെയ്യണം. അല്ലാത്തപക്ഷം കേരളാ റോഡ് ഫണ്ട് ബോർഡ് പോലീസ് സഹായത്തോടെ നീക്കം ചെയ്യുന്നതും ഇതിന് ചെലവാക്കുന്ന തുക ഈടാക്കുന്നതാണെന്നും കേരളാ റോഡ് ഫണ്ട് ബോർഡ് പ്രോജക്ട് മാനേജർ അറിയിച്ചു.