കൃഷി വകുപ്പ് ഹോർട്ടികോർപ്പ്, വി.എഫ്.പി.സി.കെ എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ കേരളത്തിലെങ്ങും ആഗസ്ത് 30ന് ഓണച്ചന്തകൾ തുറക്കുന്നു. സെപ്തംബർ മൂന്ന് വരെ അഞ്ചു ദിവസമാണ് പഞ്ചായത്ത്/ മുൻസിപ്പാലിറ്റി/ കോർപ്പറേഷനുകൾ തോറും ഓണ ചന്തകൾ പ്രവർത്തിക്കുന്നത്.
ഓണക്കാലത്ത് ഗുണമേൻമയുള്ള പച്ചക്കറികൾ ന്യായവിലക്ക് പൊതുജനത്തിന് നൽകുകയാണ് ഉദ്ദേശ്യം. കർഷകരിൽ നിന്നും നേരിട്ട് വിഷമയമില്ലാത്ത നാടൻ പച്ചക്കറികൾ സംഭരിച്ചാണ് ഉപഭോക്താക്കളിൽ എത്തിക്കുന്നത്. നാട്ടിൽ കൃഷി ചെയ്യാത്ത ഉൽപന്നങ്ങൾ മാത്രമാണ് മറ്റു സംസ്ഥാനങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുന്നത്. നാടൻ പഴം, പച്ചക്കറികൾ കൃഷിക്കാർക്ക് 10% മുതൽ 20% വരെ അധിക വില നൽകി സംഭരിക്കുകയും അത് 10% മുതൽ 30% വിലക്കുറവിൽ ഉപഭോക്താക്കൾക്ക് വിൽക്കുകയും ചെയ്യുന്നു.
കോഴിക്കോട് ജില്ലയിൽ ഓണക്കാലത്ത് 110 ചന്തകളാണ് കൃഷി വകുപ്പ് ഹോർട്ടികോർപ്പ്, വി.എഫ്.പി.സി.കെ എന്നിവർ ചേർന്നു നടത്തുന്നത്. നാടൻ പഴം/പച്ചക്കറികൾക്കു പുറമെ മറയൂർ ശർക്കര, കാന്തല്ലൂരിൽ നിന്നുള്ള വെളുത്തുള്ളി, കേരള സർക്കാർ സംരഭമായ കേര വെളിച്ചെണ്ണ എന്നിവയും ഓണച്ചന്തകളിൽ ലഭ്യമാണ്.