ജില്ല ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ ഒന്നു മുതൽ അഞ്ച് വരെ നടക്കുന്ന ഓണാഘോഷത്തിനായി ലോഗോ ക്ഷണിച്ചു. ലോഗോ ഡിസൈനുകൾ ആഗസ്റ്റ് 24ന് അഞ്ച് മണിക്കകം മാനാഞ്ചിറ ഡി.ടി.പി.സി ഓഫീസിൽ നേരിട്ടോ info@dtpckozhikode.com എന്ന ഇ.മെയിൽ വിലാസത്തിലോ ലഭ്യമാക്കണം. തിരഞ്ഞെടുക്കപ്പെടുന്ന ലോഗോ ഡിസൈൻ ചെയ്യുന്ന വ്യക്തിക്ക് ക്യാഷ് അവാർഡ് നൽകും. ഫോൺ: 0495 2720012