ജില്ലയിലെ മുൻഗണന, മുൻഗണനേതര, എ.എ.വൈ വിഭാഗങ്ങൾക്ക് ഓണം പ്രമാണിച്ച് റേഷൻകടകൾ വഴി നിലവിൽ ലഭിക്കുന്ന റേഷൻ വിഹിതത്തിനു പുറമെ പ്രത്യേകമായി അരി, ഗോതമ്പ് എന്നീ ഭക്ഷ്യധാന്യങ്ങളും പഞ്ചസാരയും സെപ്റ്റംബർ മൂന്ന് വരെ ലഭ്യമാകുന്നതാണെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. എ.എ.വൈ, മുൻഗണനാ വിഭാഗങ്ങൾക്ക് നിലവിൽ ലഭിക്കുന്ന വിഹിതത്തിനു പുറമെ കാർഡൊന്നിന് അഞ്ചു കിലോഗ്രാം അരി, ഗോതമ്പ് എന്നീ ഭക്ഷ്യധാന്യങ്ങൾ സൗജന്യമായി ലഭിക്കും. മുൻഗണനേതര (സബ്‌സിഡി) വിഭാഗങ്ങൾക്ക് നിലവിൽ ലഭിക്കുന്ന വിഹിതത്തിനു പുറമെ കാർഡൊന്നിന് അഞ്ചു കിലോഗ്രാം ഭക്ഷ്യധാന്യം അരി കിലോഗ്രാമിന് രണ്ടു രൂപ നിരക്കിലും ആട്ട കിലോഗ്രാമിന് 15 രൂപ നിരക്കിലും, മുൻഗണനേതര (നോ സബ്‌സിഡി) വിഭാഗങ്ങൾക്ക് നിലവിലെ വിഹിതത്തിനു പുറമെ കാർഡൊന്നിന് അഞ്ചു കിലോഗ്രാം ഭക്ഷ്യധാന്യം അരി കിലോഗ്രാമിന് 8.90 രൂപ നിരക്കിലും ആട്ട കിലോഗ്രാമിന് 15 രൂപ നിരക്കിലും ലഭിക്കും. കൂടാതെ എല്ലാ വിഭാഗം കാർഡുടമകൾക്കും കാർഡൊന്നിന് ഒരു കിലോഗ്രാം സ്‌പെഷ്യൽ പഞ്ചസാര 22 രൂപ നിരക്കിൽ ലഭിക്കുന്നതാണ്.