അമൃത് നഗരങ്ങൾക്ക് ജി.ഐ.എസ് അടിസ്ഥാനമാക്കിയുള്ള മാസ്റ്റർ പ്ലാൻ തയാറാക്കുന്ന പദ്ധതിയുമായി ബന്ധപ്പെട്ട് താഴെ പറയുന്ന തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കപ്പെടുന്നതിനായി നിർദ്ദിഷ്ട യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. തസ്തിക, യോഗ്യത എന്ന ക്രമത്തിൽ ചുവടെ.
പ്ലാനിംഗ് അസിസ്റ്റന്റ് (ജി.ഐ.എസ്), യോഗ്യത: ജിയോഗ്രഫി/ജിയോളജിയിൽ ബിരുദാനന്തര ബിരുദം/ തത്തുല്ല്യ യോഗ്യത. ജി.ഐ.എസ് സോഫ്റ്റ് വെയറിൽ ഉള്ള പരിജ്ഞാനം അല്ലെങ്കിൽ റിമോട്ട് സെൻസിംഗ്/ജി.ഐ.എസ് ബിരുദം അഥവാ തത്തുല്ല്യ യോഗ്യത, ജി.ഐ.എസ് സോഫ്റ്റ്‌വെയറിൽ ഉള്ള പരിജ്ഞാനം.
ആർക്കിടെക്റ്റ്/അർബൻ ഡിസൈനർ, യോഗ്യത: എം. ആർക്ക് അർബൻ ഡിസൈൻ. മേൽ പറഞ്ഞ യോഗ്യതയുള്ള ഉദേ്യാഗാർത്ഥികളുടെ അഭാവത്തിൽ ബി.ആർക്ക് യോഗ്യതയുള്ളവരെയും പരിഗണിക്കും.
കമ്പ്യൂട്ടർ അസിസ്റ്റന്റ് (ഓഫീസ്), യോഗ്യത: 10+2 അല്ലെങ്കിൽ തത്തുല്ല്യ യോഗ്യത, എം.എസ്. ഓഫീസ്, ഡിടിപി എന്നിവയിൽ സർട്ടിഫിക്കറ്റ് കോഴ്‌സ് കൂടാതെ മലയാളം, ഇംഗ്ലീഷ് വേർഡ് പ്രൊസസ്സിംഗിലുള്ള പ്രാവീണ്യം
താൽപര്യമുള്ളവർ സെപ്റ്റംബർ 29ന് മുമ്പായി കോഴിക്കോട് ചക്കോരത്തുകുളത്തുള്ള മേഖലാ നഗരാസൂത്രണ കാര്യാലയത്തിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്.ഫോൺ: 0495 2369300.